സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 30 മെയ് 2022 (17:30 IST)
നേപ്പാളിലെ വിമാനാപകടത്തില്‍ 14 മൃതശരീരങ്ങള്‍ കണ്ടെത്തി. 22പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അതേസമയം മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന എല്ലാപേരും മരണപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ 19 പേര്‍ യാത്രക്കാരും മൂന്നുപേര്‍ വിമാനം നിയന്ത്രിച്ചിരുന്നവരുമായിരുന്നു. നേപ്പാളിലെ താര എയര്‍ലൈനിന്റെ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ നാല് ഇന്ത്യക്കാരും രണ്ട് ജര്‍മനിക്കാരും ഉണ്ടായിരുന്നു.