തിരുവനന്തപുരത്ത് പൊള്ളലേറ്റ് ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞും മാതാവും മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 മെയ് 2023 (13:00 IST)
തിരുവനന്തപുരത്ത് പൊള്ളലേറ്റ് ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞും മാതാവും മരിച്ചു. വെങ്ങാനൂര്‍ സ്വദേശിനിയായ അഞ്ജുവും 9 മാസം മാത്രം പ്രായമുള്ള ഡേവിഡും ആണ് മരിച്ചത്. ഇരുവരെയും കഴിഞ്ഞദിവസമാണ് കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കുട്ടിയുടെ അമ്മ മരിച്ചിരുന്നു.

കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് കുഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് രാജു അകത്തെ കുളിമുറിയില്‍ അഞ്ജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :