തിരുവനന്തപുരത്ത് പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 മെയ് 2023 (09:21 IST)
തിരുവനന്തപുരത്ത് പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെയുണ്ടായ അപകടത്തില്‍ നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പള്ളിപ്പുറത്താണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. നവജാതശിശുവും കുഞ്ഞിന്റെ അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവര്‍ സുനിലുമാണ് മരിച്ചത്.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. കുഞ്ഞിന്റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :