തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 മെയ് 2023 (11:19 IST)
തിരുവനന്തപുരം പുത്തന്‍തോപ്പിലെ വീട്ടില്‍ അമ്മയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കഠിനംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി. മരണപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കളോട് അവരുടെ വെങ്ങാനൂരിലുള്ള വസതിയിലെത്തി കമ്മിഷന്‍
ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ വിവരങ്ങള്‍ ആരാഞ്ഞു. വനിതാ കമ്മിഷന്‍ സി ഐ ജോസ് കുര്യന്‍, സി പി ഒ ജയന്തി എന്നിവരും കൂടെയുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :