അനുബന്ധ വാര്‍ത്തകള്‍
- പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ
- Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍
- തമിഴ്നാട്ടില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
- രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന് കസ്റ്റഡിയില്‍
- രണ്ട് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപ്പെടുത്തിയത് അമ്മാവന്
തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍
തിരുവനന്തപുരം വെങ്ങാനൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് നാഥിനെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അലോകിനെ കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശരീരത്തിലുടനീളം നീല പാടുകള്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. മുറിയിലെ സാമഗ്രികളെല്ലാം ക്രമരഹിതമായ നിലയിലായിരുന്നു. തലസ്ഥാന നഗരിയില്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് അലോക് താമസിച്ചിരുന്നത്. അച്ഛന് ഗള്‍ഫില്‍ ജോലി ചെയ്യുന്നു. വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കള്‍.
മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. അലോകിനെ സന്തോഷവാനായ ഒരു കുട്ടിയായി മാത്രമേ എല്ലാവര്ക്കും അറിയു. എന്തെങ്കിലും കാര്യങ്ങള്‍ കുട്ടിയെ മാനസികമായി അലട്ടിയിരുന്നോ എന്ന് വീട്ടുകാര്‍ക്കറിയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം പുറത്തുവരു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം