അനുബന്ധ വാര്‍ത്തകള്‍
- ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത
- വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം
- തൊട്ടാൽ പൊള്ളും, കൈപ്പിടിയിൽ നിൽക്കാതെ സ്വർണവില, പവൻ 64,000 കടന്നു
- ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാനായി 4 കല്യാണം, രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ്ബുക്ക് ഫ്രണ്ടായതോടെ പെട്ടു
- കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം
പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. അശ്വിന് ദേവ്,അഭിറാം, ശ്രീജിത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ ശ്രീജിത്തിന്റെ പെണ് സുഹൃത്തുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.
ഇന്നലെ രാത്രി 7:45 ഓടെയാണ് വിദ്യാര്‍ഥിയെ നാലംഗ സംഘം വീട്ടില്‍ നിന്നും ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിലെ റബര്‍ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഘത്തിലെ 2 പേരെ ഇന്നലെ പിടികൂടിയിരുന്നു. തട്ടികൊണ്ട് പോകാനുപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.