1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thiruvananthapuram, BJP, LDF, UDF

കേരളത്തില്‍ ബി ജെ പി വന്‍ മുന്നേറ്റം നടത്തും, ബി ജെ പിയുടെ വിജയം നിഷേധിക്കാന്‍ എല്‍‍ ഡി എഫും യു ഡി എഫും ഒത്തുകളിച്ചു: കുമ്മനം രാജശേഖരന്‍

കേരളത്തില്‍ ബി ജെ പി വന്‍ മുന്നേറ്റം നടത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.

തിരുവനന്തപുരം
കേരളത്തില്‍ ബി ജെ പി വന്‍ മുന്നേറ്റം നടത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നേമം,വട്ടിയൂര്‍ക്കാവ് എന്നീ നിയോജകമണ്ഡലങ്ങളില്‍ എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് ബി ജെ പിയെ തോല്‍പിക്കാനായി വോട്ട് മറിച്ചെന്നും കുമ്മനം ആരോപിച്ചു‍.
 
കേരളത്തില്‍ നല്ലതോതില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ബി ജെ പിയ്ക്ക് സാധിച്ചിട്ടുണ്ട്. നല്ല വിജയ പ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളത്. ബി ജെ പിയുടെ വിജയം നിഷേധിക്കാന്‍ എല്‍‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് ഒത്തുകളിക്കുകയായിരുന്നു. എല്‍ ഡി എഫിലേയും യു ഡി എഫിലേയും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഇങ്ങനെ ചെയ്തതെന്നും കുമ്മനം ആരോപിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്
അടുത്ത ലേഖനം
പുറത്തുവരുന്ന ഫലങ്ങള്‍ ശരിയല്ല; വോട്ട് എണ്ണിക്കഴിയുമ്പോള്‍ വിജയം യുഡിഎഫിന് ഒപ്പമായിരിക്കും- കുഞ്ഞാലികുട്ടി