പാറശാല|
VISHNU.NL|
Last Modified ശനി, 30 ഓഗസ്റ്റ് 2014 (18:01 IST)
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ അഞ്ചു പേരെ പൊലീസ് വലയിലാക്കി. ഒഴിക്കിനശേരി പറക്കുംകാല്‍ വീട്ടില്‍ ഇശക്കി മുത്തു (27), മൂര്‍ത്തി (23), നാഗരാജന്‍ (20), വിനു (21), പരമശിവം (29) എന്നിവരാണു പാറശാല പൊലീസിന്‍റെ പിടിയിലായത്.
ഒരേ സ്ഥലക്കാരായ ഇവര്‍ ആക്രി ശേഖരിക്കാന്‍ എന്ന വ്യാജേന പകല്‍ റയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ കറങ്ങി നടക്കുകയും പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടുവയ്ക്കുകയും ചെയ്യും. രാത്രിയായാല്‍ വീട്ടിലെത്തി മോഷണം നടത്തുകയുമാണ് ഇവരുടെ രീതി.
കഴിഞ്ഞ മാസം ധനുവച്ചപുരത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണ്നവും ഒന്നരലക്ഷം രൂപയും കവര്‍ച്ച നടന്ന കേസിനോട് അനുബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.
എറണാകുളം റയില്‍വേ സ്റ്റേഷനു സമീപത്ത് നടത്തിയ മോഷണത്തിലും ഇവരാണു പ്രതികളെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലും ഇവര്‍ നിരവധി മോഷണം നടത്തിയതായി സമ്മതിച്ചു. പാറശാല സി.ഐ ഗോപകുമാര്‍, എസ്.ഐ.ബിജുകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് ഇവരെ കുടുക്കിലാക്കിയത്.