റെയിൽവെ സ്റ്റേഷനിൽ കവർച്ച: കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (18:25 IST)
കൊല്ലം: റയിൽവേ സ്റ്റേഷനിൽ നടന്ന കവർച്ചയിൽ കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന കവർച്ചയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25311 രൂപ, എ.ടി.എം. കാർഡ് എന്നിവയാണ് നഷ്ടപ്പെട്ടത്. ടിക്കറ്റ് വിറ്റഴിച്ച തുകയായിരുന്നു ഇത്. റയിൽവേ ഫണ്ട് കൈകാര്യം ചെയ്യാൻ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള എ.ടി.എം കാർഡാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് ജീവനക്കാരി ജോലിക്കെത്തിയപ്പോൾ ഓഫീസ് വാതിൽ തുറന്നു കിടക്കുന്നതു കണ്ട് നടത്തിയ പരിശോധനയിലാണ് കവർച്ച കണ്ടെത്തിയത്. ഓഫീസ് വാതിൽ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ലോക്കറിന്റെ താക്കോൽ ഓഫീസ് മേശയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പാലരുവി എക്സ്പ്രസിന് ഏഴുകോണിൽ സോപ്പ് ഇല്ലാതായതോടെ രാത്രി ജോലിക്ക് ആള് വേണ്ടാതായി. ഇതും കവർച്ചയ്ക്ക് സഹായമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :