1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft Poredam Chadayamangalam

വയോധികയുടെ മാല കവർന്ന രണ്ട് മത്സ്യവ്യാപാരികൾ പിടിയിൽ

Theft
ചടയമംഗലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീതിൽ അതിക്രമിച്ചു കയറി മൂന്നു പവന്റെ സ്വർണ്ണമാല കവർന്ന രണ്ട് മത്സ്യവ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. പോരേടം ഒളോർക്കോണം പേഴ്‌വിള  വീട്ടിൽ ഷാൻ (35), പോരേടം പൂവത്തൂർ രഹ്ന മൻസിലിൽ മുഹമ്മദ് റാസി (47) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് പോരേടം ഒലൂർക്കോണത് അമീറത് ബീവി എന്ന 82 കാരിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വീട്ടിൽ അതിക്രമിച്ചു കയറി അവരെ മർദ്ദിച്ച്‌ അവശയാക്കിയ ശേഷമാണ് മാലാ കവർന്നത്. ബീവിയെ ചടയമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവർച്ച നടത്തിയ ഇരുവരും ഓട്ടോറിക്ഷയിൽ മത്സ്യവ്യാപാരം നടത്തുന്നവരാണ്.  

ബീവിയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെട്ടു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. മത്സ്യവ്യാപാരം നടത്തവേ ചടയമംഗലം പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിലൂടെ 6 ലക്ഷം പിഴ ഈടാക്കി