ആളില്ലാത്ത വീട് കുത്തിത്തുറന്ന് 30 പവൻ കവർന്നു

എ കെ ജെ അയ്യര്‍| Last Modified ശനി, 26 ഫെബ്രുവരി 2022 (21:23 IST)
മഞ്ചേരി: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു. മഞ്ചേരിയിലെ
മലപ്പുറം റോഡിൽ ഇരുപത്തിരണ്ടാം മൈലിൽ ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ഹെവനിൽ വിനീതയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഇവർ കഴിഞ്ഞ ഡിസംബറിൽ ഓസ്‌ട്രേലിയയിലുള്ള മകന്റെ അടുത്ത് പോയതാണ്. അടുത്ത് താമസിക്കുന്ന സഹോദരന്റെ ഭാര്യ കഴിഞ്ഞ ദിവസം രാവിലെ ഇവിടെ എത്തിയപ്പോഴാണ് പൂട്ട് തകർത്തു മുൻ വാതിൽ തുറന്ന നിലയിൽ കണ്ടത്.

പൂജാ മുറിയിൽ ഉണ്ടായിരുന്ന പത്ത് പവനും മേശയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വര്ണാഭരണങ്ങളുമാണ് കവർച്ചയിൽ നഷ്ടപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :