ബൈക്കിൽ കറങ്ങിനടന്നു മാലപൊട്ടിക്കുന്ന യുവാവ് പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (19:11 IST)
കൊല്ലം: ബൈക്കിൽ കറങ്ങിനടന്നു സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം ആയതിൽ പന്തപ്ലാവിൽ തെക്കേതിൽ വീട്ടിൽ എസ്.അമീർഷാ എന്ന മുപ്പത്തഞ്ചുകാരനാണ് പോലീസ് പിടിയിലായത്.

വടക്കേവിളയിൽ റോഡരുകിൽ നിന്ന ശക്തികുളങ്ങര സ്വദേശിയായ വയോധികയുടെ കഴുത്തിൽ കിടന്ന ഒരു പവൻ സ്വർണ്ണമാലയാണ് ഇയാൾ കവർന്നത്. അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇയാളെ പോലീസ് തിരിച്ചറിഞ്ഞു. അയത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കവർന്ന മാല പണയം വച്ചത് പള്ളിമുക്കിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. കഴിയായാഴ്ച പാലത്തറയിലെ ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതും ഇയാളാണ്. പകൽ ബൈക്കിൽ മീൻ കച്ചവടവും രാത്രി ഒമ്പതിനുശേഷം കവർച്ചയുമാണ് ഇയാളുടെ രീതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :