അടിമാലിയില്‍ ഏഴ് കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 മാര്‍ച്ച് 2022 (15:22 IST)
അടിമാലിയില്‍ ഏഴ് കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയിലായി. ആലപ്പുഴ സ്വദേശികളായ കിരണ്‍ കിഷോര്‍(20), ശ്യാംലാല്‍ (20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എക്‌സൈന്‍ ഇന്‍സ്‌പെക്ടറായ പികെ രഘുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :