അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവച്ചു; വൃദ്ധ ദമ്പതികളുടെ സ്വർണവുമായി കടന്ന് നഴ്സിങ് വിദ്യാർത്ഥികൾ
- മോഷണക്കേസ് പ്രതി 23 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
- തോക്കുചൂണ്ടി വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു: അന്വേഷണം ഊര്‍ജ്ജിതം
- കാറിന്റെ ചില്ലു തകര്‍ത്ത് ഒന്നര ലക്ഷം രൂപ കവര്‍ന്നു
- കാമുകനെ വിശ്വസിച്ച് വീടിന്റെ താക്കോൽ നൽകി; 13 ലക്ഷത്തോളം രൂപയുടെ സാധനങ്ങളുമായി യുവാവ് മുങ്ങി
ആളില്ലാത്ത വീട്ടില്‍ നിന്നും നാല് ലക്ഷം രൂപ കവര്‍ന്നു
പന്തളം: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ നിന്ന് നാല് ലക്ഷം രൂപ കവര്‍ന്നു. പന്തളം മെഡിക്കല്‍ ജംഗ്ഷനടുത്ത് റസാഖിന്റെ വക കെ.വി.സദനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ആനന്ദപ്പള്ളി ഓലിക്കല്‍ വീട്ടില്‍ സിബി സ്റ്റീഫന്‍ എന്നയാളുടെ പണമാണ് കവര്‍ന്നത്.
കഴിഞ്ഞ പതിനൊന്നാം തീയതി വൈകിട്ട് സ്റ്റീഫനും ഭാര്യയും കൂടി ഇവരുടെ തന്നെ അറ്റോറിലുള്ള കടയില്‍ പോയി രാത്രി എട്ടരയോടെ തിരികെ വന്നപ്പോഴാണ് മോഷണ വിവരം അരിഞ്ഞത്. വീട്ടിലെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.