കാമുകനെ വിശ്വസിച്ച് വീടിന്റെ താക്കോൽ നൽകി; 13 ലക്ഷത്തോളം രൂപയുടെ സാധനങ്ങളുമായി യുവാവ് മുങ്ങി

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (12:34 IST)
മുംബൈ: കാമുകനെ വിശ്വസിച്ച് വീടിന്റെ താക്കോൽ നൽകിയ പെൺകുട്ടിയ്ക്ക് പറ്റിയത് വലിയ ചതി. വീട്ടിലെ 13 ലക്ഷം രൂപയോളം വില വരുന്ന സാധനങ്ങളുമായി യുവാവ് മുങ്ങുകായായിരുന്നു. മുബൈയിലാണ് സംഭവം. വീട്ടിൽ എല്ലാവരും പുറത്തുപോവുകയാണെന്നും അപ്പോൾ വീട്ടിലേയ്ക്ക് വരണം എന്നും പറഞ്ഞ് പെൺകുട്ടി വീടിന്റെ താക്കോൽ കാമുകന് നൽകുകയായിരുന്നു. വീട്ടുകാർ പോകുമ്പോൾ വീട് പുറത്തുനിന്നും പൂട്ടാറുണ്ട്. അതിനാലാണ് താക്കോൽ നൽകിയത്. എന്നാൽ പെൺകുട്ടിയുടെ പദ്ധതിയ്ക്ക് വിരൂദ്ധമായി പിതാവ് പെൺകട്ടിയെ അടക്കം വീട്ടിലെ എല്ലാവരെയും കൂട്ടി പുറത്തുപോയി,.

ഈ സമയത്ത് കാമുകിയെ തേടിയെത്തിയ യുവാവാണ് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നത്. തിരികെയെത്തിയ കുടുംബം മോഷണം നടന്നതായി മനസിലായതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലിസ് എത്തി നടത്തിയ പരിശോധനയിൽ ബലം പ്രയോഗിച്ച് കള്ളൻ ഉള്ളിൽ കടന്നിട്ടില്ല എന്ന് വ്യക്തമായി. വീട്ടിൽ തന്നെ ഇരുന്നോളം എന്ന് പെൺക്കുട്ടി പറഞ്ഞിരുന്നതായി അറിഞ്ഞതോടെ പൊലീസിന് സംശയമായി. ഇതൊടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കാമുകന് താക്കോൽ നൽകിയതായി പെൺകുട്ടി സമ്മതിച്ചു. അധികം വൈകാതെ തന്നെ പൊലീസ് പ്രതിയെ പിടുകൂടുകയും ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :