അനുബന്ധ വാര്‍ത്തകള്‍
- സ്വർണ്ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
- പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേർ പിടിയിൽ
- അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- തൃശൂരില്‍ സുരേഷ് ഗോപിയുടെ പരിപാടിക്കിടെ ആത്മഹത്യാശ്രമം
- വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം : 15 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
പോലീസ് എന്ന വ്യാജേന ഹോസ്റ്റലിൽ കവർച്ച : നിയമ വിദ്യാർത്ഥി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ
എറണാകുളം: പോലീസ് സംഘം എന്ന വ്യാജേന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി. നിയമ വിദ്യാർത്ഥി ഉൾപ്പെടെയുള്ള സംഘത്തെ പോലീസ് സംഘം തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് സാഹസികമായാണ് പിടികൂടിയത്.
പോണേക്കര സജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കായിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജെയ്‌സൺ ഫ്രാൻസിസ് (39), ആലുവ തൈക്കാട്ടുകര ഡി.ഡി.ഗ്ലോബൽ മനു മധു (30) എന്നിവരാണ് പിടിയിലായത്.
തുടർച്ചയായ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി ഇവരെ വാഹനത്തിൽ പിന്തുടർന്ന് വളരെ പണിപ്പെട്ടിട്ടാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം പതിനഞ്ചാം തീയതി രാത്രി പന്ത്രണ്ടു മണിക്കായിരുന്നു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിലാണ് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ, സ്വർണ്ണമാല, മോതിരം തുടങ്ങിയവയാണ് കവർന്നത്.