വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം : 15 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (19:13 IST)
പാലക്കാട്: വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് പതിനഞ്ചു കിലോ കഞ്ചാവും പിടിച്ചെടുത്തു. കൊന്നായത്ത് രാമദാസ്, വേങ്ങശ്ശേരി സ്വദേശി ഷൈനുദാസ് എന്നിവരെയാണ് പിടികൂടിയത്.

എന്നാൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മണ്ണൂർ ചെറുമ്പാല സ്വദേശി കൃഷ്ണദാസ് ഓടിരക്ഷപ്പെട്ടു. മങ്കര പൊലീസാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്.

ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. മങ്കരയിൽ കഴിഞ്ഞ അഞ്ചു മാസമായി ഇവർ താമസിച്ചായിരുന്നു ഇവർ കഞ്ചാവ് കച്ചവടം നടത്തിയത്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. കാറിനു മുന്നിൽ "പ്രസ്സ്" സ്റ്റിക്കാരും പതിച്ചിരുന്നു. മാധ്യമ പ്രവർത്തകർ എന്ന വ്യാജേനയായിരുന്നു ഇവർ കഞ്ചാവ് കടത്തി വന്നിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :