സ്വർണ്ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (11:53 IST)
പാലക്കാട്: സ്വകാര്യ ബേസിൽ യാത്ര ചെയ്യുകയായിരുന്ന സ്വർണ്ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്റെ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിലായി. സി.പി.എം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത് (28), ഡി.വൈ.എഫ്.ഐ പ്രവർത്തകനായ നൂറണി സ്വദേശി ബവീർ (31) എന്നിവരാണ് പിടിയിലായത്. മീനാക്ഷിപുരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ഇരുപത്താറാം തീയതി പുലർച്ചെ അഞ്ചരയോടെ മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. പുതുക്കാട് സ്വദേശിയായ വ്യാപാരി മധുരയിൽ നിന്ന് സ്വർണ്ണവുമായി തൃശൂരിലേക്ക് വരുന്നതിനിടെ ബസിനു കുറുകെ കാർ നിർത്തി തടഞ്ഞശേഷം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി.

സ്വർണ്ണം പിടിച്ചുപറിച്ചശേഷം ഇയാളെ വിജന സ്ഥലത്തു ഉപേക്ഷിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് പോയി. മധുരയിലെ ജൂവലറിയിൽ പ്രദര്ശിപ്പിക്കാനായി സ്വർണ്ണം കോട്ടുപോയശേഷം മടങ്ങി വരുമ്പോഴായിരുന്നു വ്യാപാരിക്ക് ഈ ദുര്യോഗം നേരിട്ടത്. രണ്ടു പേരെ കൂടി പിടികൂടിയിട്ടുണ്ടെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :