1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. theft

വെള്ളം ചോദിച്ച് വീട്ടിലെത്തി; മൂന്ന് പവന്റെ മാലയുമായി മുങ്ങി

ഇതര സംസ്ഥാന തൊഴിലാളി വൃദ്ധയുടെ 3 പവന്‍റെ മാല കവര്‍ന്നു

yedakkad
കണ്ണൂരിലെ എടക്കാട് ചാല പന്ത്രണ്ടുകണ്ടിയിലെ 85 കാരിയായ വൃദ്ധയുടെ 3 പവന്‍റെ സ്വര്‍ണ്ണമാല ഇതര സംസ്ഥാന തൊഴിലാളി കവര്‍ന്നതായി റിപ്പോര്‍ട്ട്. വെള്ളം ചോദിച്ച് വീട്ടിലെത്തിയാണ് താറ്റിയില്‍ ഹൌസിലെ ശാരദയുടെ മൂന്നു പവന്‍റെ മാല പൊട്ടിച്ച് പ്രതി ഓടി രക്ഷപ്പെട്ടത്.
 
ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേ സമയം ഇയാള്‍ മറ്റൊരാളുടെ ബൈക്കിലാണ് എത്തിയത് എന്ന് ചില നാട്ടുകാര്‍ അറിയിച്ചു. എടക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 
About Writer
AKJ IYER
അടുത്ത ലേഖനം
16 കാരിയെ പീഡിപ്പിച്ചയാള്‍ക്ക് 16 വര്‍ഷത്തിനു ശേഷം 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ