1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. rape

16 കാരിയെ പീഡിപ്പിച്ചയാള്‍ക്ക് 16 വര്‍ഷത്തിനു ശേഷം 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

16 കാരിയെ പീഡിപ്പിച്ചയാള്‍ക്ക് 16 വര്‍ഷത്തിനു ശേഷം ശിക്ഷ

rape
പതിനാറുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് സംഭവം നടന്ന് പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷ ലഭിച്ചു. 2000 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 
 
വട്ടിയൂര്‍ക്കാവ് സ്വദേശി അനി എന്ന അജയനെ പ്രതിയാക്കി വിളപ്പില്‍ശാല പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ കണ്ണൂര്‍ ബെക്കളത്തു എത്തിച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. 
 
പതിക്ക് 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒട്ടാകെ 14 സാക്ഷികളെ വിസ്തരിച്ചു. പ്രതിയായ അജയന്‍ പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടിനടുത്ത് മരപ്പണി ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം നടന്നത്. 
About Writer
AKJ IYER
അടുത്ത ലേഖനം
വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍