1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thalassery, harthal, police

തലശ്ശേരിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

തലശ്ശേരി
തലശ്ശേരി നഗരസഭ പരിധിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിയും മര്‍ച്ചന്റ് അസോസിയേഷനും സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
 
പെരുന്നാള്‍ പ്രമാണിച്ച് ബുധനാഴ്ച രാത്രി ഏറെ വൈകിയും തലശ്ശേരിയില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കടകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു.
 
ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
About Writer
JOYS JOY