അനുബന്ധ വാര്‍ത്തകള്‍
- 30 വർഷമായി കുട്ടികളെ പീഡിപ്പിച്ചു, എന്നിട്ടും ജാമ്യം, പോക്സോ കേസ് പ്രതിയായ അദ്ധ്യാപകൻ കെവി ശശികുമാർ ജയിൽമോചിതനായി
- ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല: വിഡി സതീശന്
- ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് കേരളാ പൊലീസ് തിരിച്ചുപിടിച്ചു
- എന്താണ് ട്രോളിങ് നിരോധനം?
- മീന്‍ വില കൂടും; ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം
സ്വപ്നക്കെതിരായ കേസ് നിലനില്‍ക്കില്ല, ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി: സംഭാഷണം നാളെ പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന്
സ്വപ്നക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജ് പറഞ്ഞു. അതേസമയം രാജ്കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടുമെന്നും സ്വപ്നയുടെ അഭിഭാഷകന് പറഞ്ഞു. സ്വപ്ന സുരേഷിനെതിരെയുള്ള കേസ് റദ്ദാക്കാന്‍ നാളെയാണ് ഹര്‍ജി നല്‍കുന്നത്.
സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഒരു എസ്പിയും 10 ഡിവൈഎസ്പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതലയുള്ളത്. കെടി ജലീലിന്റെ പരാതിയിലാണ് അന്വേഷണം. പരാതിയില്‍ സ്വപ്നയും പിസി ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഉള്ളത്.