30 വർഷമായി കുട്ടികളെ പീഡിപ്പിച്ചു, എന്നിട്ടും ജാമ്യം, പോക്സോ കേസ് പ്രതിയായ അദ്ധ്യാപകൻ കെവി ശശികുമാർ ജയിൽമോചിതനായി

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജൂണ്‍ 2022 (15:34 IST)
പോക്സോ കേസിൽ ജാമ്യം ലഭിച്ച മലപ്പുറത്തെ മുൻ കെവി ശശികുമാർ ജയിൽ മോചിതനായി. പൂർവ വിദ്യാർത്ഥിനികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ മഞ്ചേരി കോടതിയാണ് ശശികുമാറിന് ജാമ്യം നൽകിയത്. ഇത് കൂടാതെ മറ്റ് നാലുകേസുകളിൽ പെരിന്തൽമണ്ണ കോടതിയും ഇയാൾക്ക് ജാമ്യം നൽകി.


പോക്സോ നിയമം വരുന്നതിനു മുമ്പുണ്ടായ നാലു പരാതികളിൽ ഐപിസി 354 വകുപ്പായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. 30 വർഷത്തോളം അധ്യാപകനായ ശശികുമാർ സിപിഎമ്മിന്റെ പ്രാദേശിക നേതാവും മൂന്ന് തവണ നഗരസഭാ കൗൺസിലറും ആയ വ്യക്തിയാണ്.

അതേസമയം പോക്സോ കുറ്റം മറച്ചു വച്ചെന്ന പാരതിയിൽ ശശികുമാർ ജോലി ചെയ്ത സ്കൂളിനെതിരെ തെളിവുകൾ നൽകിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് പൂര്വവിദ്യാർഥിനി കൂട്ടായ്മ കുറ്റപ്പെടുത്തി.നേരത്തെ ശശികുമാർ നടത്തിയ പീഡനങ്ങൾ മറച്ചുവെയ്ക്കാൻ സ്‌കൂൾ നടത്തിയ ശ്രമങ്ങളെ പറ്റി പൂർവ്വ വിദ്യാർത്ഥിനികൾ മാസ് പെറ്റീഷൻ നൽകിയിരുന്നു. ഇത് പരിഗണിക്കപോലും ചെയ്തില്ലെന്നാണ് വിമർശനം.

ശശികുമാർ പീഡനം നടത്തുന്ന വിവരം 2014ലും 2019 ലും രക്ഷിതാക്കളിൽ ഒരാൾ സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. തെളിവുകൾ നൽകിയിട്ടും പോക്സോ കുറ്റം 30 വർഷക്കാലം മറച്ചുവെച്ച സ്‌കൂളിനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.

ഇതുവരെയുള്ള അന്വേഷണം 2 പോക്സോ പരാതികളിൽ മാത്രമാണെന്നും 30 വർഷക്കാലമായി ഇയാൾ നടത്തിയ പീഡനങ്ങൾക്കെതിരെ മാസ് പെറ്റീഷൻ നൽകിയെങ്കിലും ഒരു എഫ്‌ഐആർ പോലും പോലീസ് ഇട്ടില്ലെന്നും ശശികുമാറിന്റെ സ്വാധീനം കാരണം കേസ് അട്ടിമറിക്കപെടുമോ എന്നാണ് ആശങ്കയെന്നും വിദ്യാർത്ഥിനി കൂട്ടായ്മ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :