ആലപ്പുഴയില്‍ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (17:19 IST)
ആലപ്പുഴയില്‍ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ചാരുംമൂട് ടൗണില്‍ വച്ചായിരുന്നു അപകടം. അടൂരില്‍ നിന്നും കായംകുളത്തേക്ക് വന്ന കൂട്ടുങ്കല്‍ ബസും സുല്‍ത്താന്‍ ബസും തമ്മിലാണ് കൂട്ടിയിടിയുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍വശം തകര്‍ന്നു. ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്.

ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. രാവിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കി വിട്ട വാഹനങ്ങളായിരുന്നു ഇവ. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്ന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :