തിരുവന്തപുരം|
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (17:32 IST)
മാഗി
നൂഡില്‍സിന്റെ വില്പന നിര്‍ത്തിവയ്ക്കാന്‍ സപ്ളൈകോ തീരുമാനിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.
നേരത്തെ മാഗി നൂഡില്‍സില്‍
വിഷാംശമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
മാഗിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ തീരുമാനം വരുന്നതു വരെ വില്പന വേണ്ടെന്നാണു മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ സ്റ്റോക്ക് തിരിച്ചെടുക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.