1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunglass Ban Police

പോലീസ് വാഹനങ്ങള്‍ക്കും സണ്‍ഫിലിമും വിന്‍ഡോ കാര്‍ട്ടനും വേണ്ടെന്ന് പോലീസ് മേധാവി

Sunglass
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിലെ വിന്‍ഡോ ഗ്ലാസ്സുകളില്‍ സണ്‍ഫിലിമും വിന്‍ഡോ കാര്‍ട്ടനും നിരോധിച്ചതിനൊപ്പം പോലീസ് വാഹനങ്ങളിലും ഇവ വേണ്ടെന്ന് പോലീസ് മേധാവി ഉത്തരവിറക്കി. ഏതെങ്കിലും പോലീസ് വാഹനത്തില്‍ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എങ്കില്‍ ഉടന്‍ അവ നീക്കം ചെയ്യണമെന്ന് ഉത്തരവിലുണ്ട്. ഇക്കാര്യം ഉറപ്പാക്കുന്നത് അതാത് പോലീസ് ഉദ്യോഗസ്ഥനാണെന്നും ഉത്തരവില്‍ പറയുന്നു.
 
കേന്ദ്ര സര്‍ക്കാര്‍ റോഡ് ഗതാഗത മന്ത്രാലയം 2013 ല്‍ ഇവ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളിലും ഇവ ഉപയോഗിക്കരുത് എന്ന ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ ഇത്തരം നടപടി എടുക്കുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നും ഉത്തരവില്‍ പറയുന്നു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം