വിവാഹത്തിന് തൊട്ടുമുൻപ് വരൻ മുങ്ങി, വധു ഇടപെട്ടു, വിവാഹം പിന്നീട് പൊലീസ് സ്റ്റേഷനിൽ: സംഭവം ഇങ്ങനെ !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2020 (13:59 IST)
ലക്‌നൗ: കല്യാണത്തിന് തൊട്ടുമുൻപ് വരൻ മുങ്ങി. പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം ഉണ്ടായത്. വീട്ടുകാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിവാഹത്തിന് മിനിറ്റുകൾക്ക് മുൻപ് കല്യാണപ്പന്തലിൽനിന്നും പോകേണ്ടിവന്നത് എന്നാണ് വരന്റെ വിശദീകരണം. പക്ഷേ പൊലീസ് സ്റ്റേഷനിൽവച്ചാണ് എന്ന് മാത്രം. വധു പൂനത്തിന്റെ ഇടപെടലിനെ തുടർന്നാണ് സ്റ്റേഷനിൽവച്ച് കല്യാണം നടന്നത്.

യുവതിയെ താൻ നോക്കിക്കൊള്ളം എന്ന് ബബ്‌ലു എന്ന യുവാവ് പൊലീസിന് ഉറപ്പുനൽകുകയായിരുന്നു. പൂനമാണ് പൊലീസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്. ഇതോടെ പൊലീസ് ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തി. നേരത്തെ ബബ്‌ലുവിനെതിരെ വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. തുടർന്ന് ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി പൊലീസ് പ്രശ്നം പരിഹരിയ്ക്കുകയായിരുന്നു. തുടർന്നും തർക്കങ്ങൾ ഉണ്ടായതോടെയാണ് ബബ്‌ലും വിവാഹ പന്തലിനിന്നും മുങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :