1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Death Kontotti

സ്‌കൂട്ടറില്‍ അമ്മയുടെ പിറകില്‍ സഞ്ചരിച്ച മകന്‍ ലോറിക്കടിയില്‍ പെട്ട് മരിച്ചു

Accident
മലപ്പുറം: സ്‌കൂട്ടറില്‍ അമ്മയ്ക്കൊപ്പം സഞ്ചരിച്ച 13 കാരനായ മകന്‍ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് മരിച്ചു.കോഴിക്കോട്ട് കക്കോടി കോട്ടോപ്പാടം അത്താഴക്കുന്നുമ്മല്‍ ഷാജിയുടെ മകന്‍ അര്‍ജുന്‍ ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. ദേശീയപാതയില്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാഡമിക്കടുത്തതാണ് അപകടമുണ്ടായത്. 'അമ്മ ശ്രീദേവി ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് ഇരുവരും കൊട്ടൂക്കരയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. പിറകെ വന്ന കെ.എസ്.ആര്‍.ടിസി ബസിനു സൈഡ് കൊടുക്കാനായി റോഡരികിലൂടെ സ്‌കൂട്ടര്‍ പോകുമ്പോള്‍ ഇതിനു തൊട്ടു പിറകെ വന്ന ടിപ്പറിന്റെ പിറകുവശം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
 
നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് ശ്രീദേവി റോഡിനു ഇടതുവശത്തും മകന്‍ ലോറിക്കടിയിലും വീണു. ടിപ്പറിന്റെ പിന്നിലെ ചക്രം കയറി അര്‍ജുന്‍ തല്‍ക്ഷണം മരിച്ചു. പരിക്കുകളോടെ ശ്രീദേവിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രേഷ്‌മ മറിയം റോയ് ഇനി ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ