അനുബന്ധ വാര്‍ത്തകള്‍
- 'സഞ്ജു ലഭിച്ച അവസരങ്ങൾ പാഴാക്കി, ഇനി പരീക്ഷിയ്ക്കേണ്ടത് ഈ താരങ്ങളെ'
- അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും വാറ്റുചാരായത്തിന്റേയും മണമായിരുന്നു: ഓർമ്മകൾ പങ്കുവച്ച് ലാൽജോസ്
- പിഞ്ചുകുഞ്ഞിനെ വിറ്റ് ഓട്ടോവാങ്ങി പിതാവ്, സംഭവം തമിഴ്നാട്ടിൽ
- വിവാഹത്തിന് തൊട്ടുമുൻപ് വരൻ മുങ്ങി, വധു ഇടപെട്ടു, വിവാഹം പിന്നീട് പൊലീസ് സ്റ്റേഷനിൽ: സംഭവം ഇങ്ങനെ !
- ഇത്രയും വലിയ ധൂർത്തിന്റെ അർത്ഥമെന്ത്, പുതിയ പാർലമെന്റ് മന്ദിരം ആരെ സംരക്ഷിയ്ക്കാൻ: കമൽഹാസൻ
പരിധിയില്ല, എത്ര വലിയ തുകയും 24 മണിക്കൂറിൽ കൈമാറാം, പരിഷ്‌കരിച്ച ആർടിജിഎസ് സേവനം ഇന്നുമുതൽ
ഡൽഹി: വലിയ തുകകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിയ്ക്കുന്ന ആർടിജിഎസ് സേവനം പരിഷ്കരിച്ച് ആർബിഐ. എത്ര വലിയ തുകയും ഇനി 24 മണിക്കൂറും ഇടപാടുകൾ നടത്താം. നാളെ മുതൽ പരിഷ്കരിച്ച സേവനങ്ങൾ ലഭ്യമായി തുടങ്ങും. ആർടിജിഎസ് സേവനം 24 മണിക്കൂർ സേവനമാക്കി പരിഷ്കരിയ്ക്കും എന്ന് നേരത്തെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതൽ പരിഷ്കരിച്ച സേവനം ലഭ്യമാകും എന്ന് ആർബിഐ പ്രഖ്യാപിയ്ക്കുകയായിരുന്നു.
നിലവിൽ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണി മുതൽ മാത്രമാണ് ആർടിജിഎസിൽ പണമയയ്കാൻ സാധിയ്ക്കു. ഇത് നാളെ മുതൽ 24 മണിക്കൂർ സേവനമായി മാറും. ആർടിജിഎസ് 24 മണിക്കൂർ സേവനമാക്കുന്നതോടെ പണമിടപാടുകൾ കൂടുതൽ സുഖമമാകും എന്ന് ആർബിഐ ഗവർണർ പറഞ്ഞു. വലിയ തുകകൾ 24 മണിക്കൂറിൽ കൈമാറ്റം ചെയ്യുന്നതിനായുള്ള നെഫ്റ്റ് സേവനം നേരത്തെ തന്നെ റിസർവ് ബാങ്ക് 24X7 ആക്കിയിരുന്നു. 2019 നെഫ്റ്റ് 24 മണിക്കൂർ സേവനമാക്കി മാറ്റിയത്.
അടുത്ത ലേഖനം