ബാങ്ക് ഉദ്യോഗസ്ഥനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മാങ്ങാനം പൈങ്കളത്ത് വീട്ടിൽ വിഷ്ണു ഭാസ്കർ (26) ആണ് മരിച്ചത്.
വീടിനോട് ചേർന്ന് ഇവരുടെ തന്നെ വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് പുക വരുന്നത് കണ്ട് അയൽവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് വാടകക്കാർ ഈ വീട് ഒഴിഞ്ഞു പോയത്.
വിഷ്ണു ഭാസ്കറിന്റെ മാതാപിതാക്കളുടെ സംഭവ സമയത്തു സ്ഥലത്തില്ലായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ശാഖയിലെ ഉദ്യോഗസ്ഥനാണ് വിഷ്ണു ഭാസ്കർ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.