സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (15:47 IST)
11കോടി വിലവരുന്ന കൊക്കെയ്ന്‍ വയറിനുള്ളില്‍ ഒളിപ്പിച്ചെത്തിയ ആള്‍ പിടിയില്‍. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നിന്ന് ബംഗളൂരിലെത്തിയ നൈജീരിയന്‍ സ്വദേശിയാണ് പിടിയിലായത്. ബംഗളൂര്‍ വിമാനത്താവളത്തിലാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
ആദ്യം പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും സ്‌കാനിങിലൂടെയാണ് കണ്ടെത്തിയത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് കൊക്കെയ്ന്‍ പുറത്തെടുക്കുകയും ഡിആര്‍ ഐ അറസ്റ്റുചെയ്യുകയും ചെയ്തു.