കാഞ്ചന 3 താരം അലക്‌സാൻട്ര ജാവി ഗോവയിൽ മരിച്ച നിലയിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (13:29 IST)
താരം അലക്‌സാൻട്ര ജാവിയെ ഗോവയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 വയസായിരുന്നു. ഗോവയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

റഷ്യൽ മോഡലും നടിയുമായ അലക്‌സാൻട്ര രാഘവ ലോറൻസിന്റെ കാഞ്ചന 3യിൽ അഭിനയിച്ചിരുന്നു. കുറച്ച് കാലമായി ഗോവയിലാണ് താരം താമസിച്ചിരുന്നത്. അടുത്തിടെ കാമുകനുമായി വേർപിരിഞ്ഞതിനെ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു അലക്സാൻട്രയെന്ന് അയൽവാസികൾ പറഞ്ഞു.

2019ൽ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെ നടി ലൈംഗികപീഡനത്തിന് പരാതി നൽകുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇയാളെയും താരത്തിന്റെ കാമുകനെയും മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. 2019ൽ റിലീസായ കാഞ്ചനയിൽ പ്രേതമായാണ് അലക്‌സാൻട്ര വേഷമിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :