1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Udayamperur Kalamasery

യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ചു

Suicide
കൊച്ചി: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻപറവൂർ പുളിയമാക്കിൽ റോഡിനടുത്ത് കണ്ടശേരിൽ കലാധരൻ - റെജി മോളി ദമ്പതികളുടെ മകൾ കാവ്യ (21) യെയാണ് വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് തൊഴിലുറപ്പ് തൊഴിലാളികളും അയൽക്കാരും ഓടിക്കൂടിയത്. എന്നാൽ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പൂട്ട് പൊളിച്ചു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ഉദയംപേരൂർ പോലീസ് ഫോറൻസിക് വിദഗ്ധരുമായി സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി