1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കൊച്ചിയില്‍ ഭര്‍ത്താവ് ഫോണ്‍ വിളിച്ചതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

Ernakulam
കൊച്ചിയില്‍ ഭര്‍ത്താവ് ഫോണ്‍ വിളിച്ചതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. പുന്നയൂര്‍ക്കുളം ആറ്റുപുറം ചെട്ടിശേരി സ്വദേശിനി ഫൈറൂസ് ആണ് മരിച്ചത്. 26 വയസായിരുന്നു. ഭര്‍ത്താവ് വിളിച്ചതിനു പിന്നാലെയാണ് യുവതി ആത്മഹത്യചെയ്തതെന്നാണ് വീട്ടുകാര്‍ ആരോപിച്ചു. നരണിപ്പുഴ സ്വദേശി ജാഫര്‍ സിദ്ദിഖാണ് ഭര്‍ത്താവ്. ഏഴുമാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. മരണം സംബന്ധിച്ച് മുഖ്യമന്ത്രി, വനിതാ കമ്മീഷന്‍, പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 
അടുത്ത ലേഖനം
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍