ശൂരനാട്|
Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (16:34 IST)
ഭാര്യയുമായി പിണങ്ങിയ വൃദ്ധന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ വൃദ്ധന്‍ പൊലീസ് പിടിയിലായി. ശൂരനാട് വടക്ക് ചക്കുവള്ളിക്ക്സമീപം വാഴേത്ത് വീട്ടില്‍ ഹനീഫയെ (70) ആണ് വീടിന് മുകളില്‍ നിന്നിറങ്ങിയ ഉടന്‍ പൊലീസ് പിടികൂടിയത്.
സ്വന്തം വെടിന്‍റെ പുരപ്പുറത്തുകയറി ഓടുകള്‍ താഴേക്കെറിഞ്ഞു പൊട്ടിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. സമീപവാസികള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ ശുരനാട് പൊലീസിലും ശാസ്താംകോട്ട ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഹനീഫയെ അനുനയിപ്പിച്ചെങ്കിലും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല.
ഇതിനിടയില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പുരപ്പുറത്ത് കയറിയെങ്കിലും ഹനീഫ വഴങ്ങിയില്ല. എന്നാല്‍ തുടര്‍ന്ന് ശക്തമായ മഴ വന്നതോടെ സഹികെട്ട ഹനീഫ സ്വയം താഴേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.