1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Malappuram Kodiyathur

യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ

Suicide
മലപ്പുറം: യുവതിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേണത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കൊടയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് ചിറയിൽ ഹഫീഫ ജെബ് എന്ന 20 കാരിയാണ് മരിച്ചത്. 
 
ബന്ധുക്കളുടെയും അയൽക്കാരുടെയുംസംശയത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേണത്തെ തുടർന്ന് ഹഫീഫയുടെ ഭർത്താവ് മൂർക്കനാട് സ്വദേശി ആനക്കല്ലൻ നസീലൻ എന്ന 28 കാരനാണ് പിടിയിലായത്.
 
കഴിഞ്ഞ ഏഴാം തീയതിയാണ് ഹഫീഫ ജെബിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 ജൂലൈ 27നായിരുന്നു ഇവരുടെ വിവാഹം. 
 
ചിറയിൽ അബ്ദുൾ കബീർ  - സറീന ദമ്പതികളുടെ മകളാണ് മരിച്ച ഹഫീഫ ജെബ്. താമരശേരി ഡിവൈ.എസ്.പി പ്രമോദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വ്യാജ ഡോക്ടർ ചമഞ്ഞ് പണം തട്ടിയ അമ്മയും മകനും അറസ്റ്റിൽ