1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Sentence Nedumangadu Murder

നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ

Death - Sentence
തിരുവനന്തപുരം: വിവാദമായ നെടുമങ്ങാട് വിനോദ് വധക്കേസില്‍ കോടതി ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു. പരവൂര്‍ സ്വദേശിയായ ഉണ്ണിയെയാണ് ജി.വി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
 
 ഉണ്ണി ഇതിനുമുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. 
 
കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കേസിലെ 6 പ്രതികളിൽ 2 പ്രതികളികളെ കോടതി വെറുതെ വിട്ടു
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച നിലയിൽ