തിരുവനന്തപുരത്ത് ഹൈസ്‌കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
ആറ്റിങ്ങൽ: പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് മുട്ടപ്പലം ടി.വി.നിവാസിൽ മനോജ് - സിനി ദമ്പതികളുടെ മകൻ ഹൃദുൽ മനോജ് (15) ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തോന്നയ്ക്കൽ ബ്ലൂമൗണ്ട് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഹൃദുൽ.
വീട്ടിനുള്ളിലെ ടോയ്‌ലറ്റിൽ വച്ച് മരണം മൊബൈൽ കാമറയിൽ പകർത്തിക്കൊണ്ടാണ് മനോജ് ജീവനൊടുക്കിയത്. കുട്ടിയുടെ മൊബൈൽ ഫോൺ ഗെയിമിലൂടെ പണം നടപ്പെട്ടതായി സൂചനയുണ്ട്. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
അവധി കഴിഞ്ഞു തിങ്കളാഴ്ച വിദേശത്തേക്ക് പോകാനായി കുട്ടിയുടെ പിതാവ് മനോജ് കുടുംബത്തോടൊപ്പം രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് മുട്ടപ്പലത്തെ വീട്ടിൽ നിന്ന് അഞ്ചുതെങ്ങിലെ കുടുംബ വീടായ പഴയനട പുത്തൻവീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ തന്നെ മനോജ് വിദേശത്തേക്ക് പോവുകയും ചെയ്തു. എന്നാൽ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനു ശേഷമാണ് ഹൃദുലിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകിട്ട് ആറുമണിയോടെയാണ് ടോയ്‌ലറ്റിൽ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സഹോദരി ഹൃദിക.