യുവാവ് സി.ഐ.ടി.യു ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (15:31 IST)
തൃശൂർ: യുവാവിനെ സി.ഐ.ടി.യു ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി സ്വദേശിയും ആർട്ടിസ്റ്റുമായ വെള്ളംതടം വലിയ പറമ്പിൽ ചാത്തു - അംബുജാക്ഷി ദമ്പതികളുടെ മകൻ ലാലപ്പൻ കാഞ്ഞാണി എന്നറിയപ്പെടുന്ന സതീഷ് ലാൽ (43) ആണ് പാർട്ടി ഓഫീസിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ പാർട്ടി ഓഫീസിൽ ചെന്ന് ഇയാളുടെ സുഹൃത്തായ അഭിലാഷിനെ അന്വേഷിച്ചെങ്കിലും അയാൾ ഇല്ലെന്നു മനസിലായി. വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു. ആളുകൾ കുറഞ്ഞതോടെ സതീഷ് ലാൽ പെട്ടന്ന് മുറിയിൽ കയറി വാതിലടച്ചു.

വാതിൽ തുറക്കാതെ വന്നതോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴേക്കും ഇയാൾ ഫാനിൽ തൂങ്ങിമരിച്ചിരുന്നു. തുടർന്ന് വിവരം അന്തിക്കാട് പോലീസിൽ അറിയിച്ചു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞയാഴ്ച ഇയാളെ മാതാവിനുള്ള ഗുളികകൾ കൂടുതലായി കഴിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :