അനുബന്ധ വാര്‍ത്തകള്‍
- മന്‍സൂര്‍ വധക്കേസിലെ പ്രതിയായ സിപിഎം നേതാവിന്റെ വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു
- കാര്‍ കാനയിലേക്ക് മറിഞ്ഞ നിലയില്‍, ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്തത് തിരക്കുള്ള സ്ഥലം; കുടുംബപ്രശ്നങ്ങള്‍ അലട്ടിയിരുന്നെന്ന് ആദിത്യന്
- ആദിത്യന്റെ ആത്മഹത്യാ ശ്രമം അമ്പിളി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ
- സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
- തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലെത്തിയ യുവതി കായലില്‍ ചാടി; രക്ഷിക്കാന്‍ ചാടി അജിത് കുമാര്‍, വിഫലം
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
ചെങ്ങന്നൂര്‍: വീട്ടു വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുലിയൂര് പേരിശ്ശേരി ഗ്രെയ്സ് കോട്ടേജില്‍ ജോമോന് എന്ന നാല്പതുകാരനാണ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജോമോന് മദ്യപിച്ച ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് ശരീരമാസകലം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ വെട്ടുകൊണ്ട ജോമോള്‍ പ്രാണ രക്ഷാര്‍ത്ഥം അയല്‍വീട്ടില്‍ ഓടിക്കയറി.
വിവരം അറിഞ്ഞു പോലീസ് എത്തി ജോമോള്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ജോമോനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് ഇയാളെ വീട്ടിനുള്ളിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.