1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

മന്‍സൂര്‍ വധക്കേസിലെ പ്രതിയായ സിപിഎം നേതാവിന്റെ വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു

Kannur
മന്‍സൂര്‍ വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു നശിപ്പിച്ചു. ഒരു കാറിനും രണ്ടുബൈക്കിനുമാണ് തീയിട്ടത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. തീയിട്ടത് ആരാണെന്നറിയില്ല. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. 
 
തീ പടരുന്നതുകണ്ട് വീട്ടുകാര്‍ ഇറങ്ങി ഓടുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. അതേസമയം സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. മന്‍സൂര്‍ കൊലക്കേസിലെ പ്രതി ജാബിറിനെ ഇപ്പോഴും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ ഇതുവരെ എട്ടുപേരാണ് പിടിയിലായത്. 
അടുത്ത ലേഖനം
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3.23 ലക്ഷത്തിലേറെ പേര്‍ക്ക്; മരണം 2771