അനുബന്ധ വാര്‍ത്തകള്‍
- റഷ്യ ഒറ്റ ദിവസം കൊലപ്പെടുത്തിയത് 2010 യുക്രൈന് സൈനികരെ
- സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കനത്ത മഴ: മണിമല, അച്ചന്‍കോവില്‍ നദികളുടെ കരയിലുള്ളവര്‍ ജാഗ്രതാ നിര്‍ദേശം
- സംസ്ഥാനത്ത് നാലുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് വര്‍ധിച്ചത് 840 രൂപ
കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദപാത്തി; സംസ്ഥാനത്ത് അഞ്ചുദിവസം മഴ ശക്തമാകും
വടക്കന്‍ കര്‍ണാടകക്കും തെലുങ്കാനക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ചക്രവാതച്ചുഴി മുതല്‍ തെക്കു കിഴക്കന്‍ അറബിക്കടല്‍ വരെ കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 19-20 വരെ അതിശക്തമായ ശക്തമായ മഴക്കും ആഗസ്റ്റ് 18-21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം