1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Kattakkada Kallayam

യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തിയതിൽ ദുരൂഹത

Suicide
നെടുമങ്ങാട് : ഇരുപത്തിനാലുകാരനായ യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തിയതിൽ ദുരൂഹത. കാട്ടാക്കട പൂഞ്ഞംകോട് ശ്രീകൃഷ്ണ വിലാസം ഹരികൃപയിൽ അനന്തനാരായണന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  

നെടുമങ്ങാട് മുല്ലശേരി കല്ലയം തേറക്കോട് പാറക്കുളത്തിൽ കണ്ടെത്തിയ ഇയാളുടെ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് നിഗമനം. കൂലിപ്പണിക്കാരനായ ഇയാളുടെ ആക്ടീവ സ്‌കൂട്ടർ പാറക്കുളത്തിനരികിൽ കണ്ടെത്തിയതിൽ സംശയം തോന്നിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യ എന്നാണു പ്രാഥമിക നിഗമനം. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നാണ് സംസാരം. ഇയാൾ ഇവിടെ ഇടക്കിടെ കറങ്ങി നടക്കാറുണ്ടെന്നും പാറയുടെ മുകളിൽ കയറി ഇരിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. 
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് കോസുകള്‍ വര്‍ധിക്കുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,927 പേര്‍ക്കാണ്