1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Edakkara, Reshma

മലപ്പുറത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

Suicide
മലപ്പുറം: മലപ്പുറത്തെ എടക്കര മറുതയിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്തുള്ള മറുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

ബംഗളൂരുവിൽ ഹൌസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അമിതമായ അളവിൽ ഗുളികകൾ കഴിച്ച രേഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവാഴ്ച സംസ്കരിക്കും.

എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു യുവതി. ആദ്യം ഇയാൾ വിവാഹത്തിന് സമ്മതിച്ചിരുന്നു എങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ വിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തത് എന്നാണു ബന്ധുക്കൾ പറയുന്നത്. വഴിക്കടവ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സെൻസെക്‌സ് 403 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, ബാങ്ക്,ഫാർമ ഓഹരികളിൽ കുതിപ്പ്