അനുബന്ധ വാര്‍ത്തകള്‍
- ബാങ്ക് ഉദ്യോഗസ്ഥനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
- വാതിലുകള്‍ ഉള്ളില്‍ നിന്നു പൂട്ടിയ നിലയില്‍, ഭര്‍ത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍, യുവതിയുടെ മൃതദേഹം കട്ടിലില്‍; അന്വേഷണം ആരംഭിച്ചു
- കാഞ്ചന 3 താരം അലക്സാൻട്ര ജാവി ഗോവയിൽ മരിച്ച നിലയിൽ
- പീഡനത്തിനെതിരെ നടപടിയില്ല: സുപ്രീംകോടതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളില്‍ ഒരാള്‍ മരിച്ചു
- പറവൂരില്‍ ഫോട്ടോഗ്രാഫര്‍ സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയില്‍
താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടതിൽ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
എറണാകുളം: താത്കാലിക ജീവനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ മനം നൊന്ത് അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ട മൂലയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) ആണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.
കോലഞ്ചേരി ചൂണ്ടിയിലെ വാട്ടർ അതോറിറ്റി വകുപ്പിൽ കഴിഞ്ഞ പത്ത് വര്ഷങ്ങളായി സുരേന്ദ്രൻ താത്കാലിക ജീവനക്കാരനായിരുന്നു. എന്നാൽ അടുത്തിടെ വകുപ്പ് മന്ത്രി മാറിയതോടെ പ്രാദേശിക നേതാക്കൾ ഇടപെട്ടു സുരേന്ദ്രനെ ജോലിയിൽ നിന്ന് മാറ്റിയിരുന്നു എന്നാണ് വിവരം. ആഴ്ചവേതനമായി 450 രൂപ ലഭിച്ചിരുന്ന ജോലി ഇല്ലാതായതോടെ കുടുംബം വിഷമത്തിലായി.
ഇതിനെ തുടർന്നാണ് കഴിഞ്ഞ പതിനെട്ടിന് രാവിലെ സുരേന്ദ്രന്റെ ഭാര്യ കിണറ്റിൽ ചാടിയത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് സിന്ധുവിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.