തർക്കത്തെ തുടർന്ന് ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു, സഹിക്കവയ്യാതെ ഭർത്താവ് ജീവനൊടുക്കി
കൊട്ടാരക്കര: അംഗപരിമിതരായ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ വീട്ടിൽ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര കുലക്കട ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന 55 കാരനായ സജി എബ്രഹാം ഭാര്യ 48 കാരിയായ പൊന്നമ്മ എന്നിവരാണ് തർക്കത്തെ തുടർന്ന് ജീവനൊടുക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സജി സുഹൃത്തിനൊപ്പം പുറത്ത് പോവുകയു ചെയ്തിരുന്നു. ഈ സമയത്ത് പൊന്നമ്മ ദേഹതത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സജി വീടിനകത്ത് കയറി വാതിലടക്കുകയായിരുന്നു. അപ്പോൾ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കേം സജി വീടിനകത്ത് തൂങ്ങി മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.