1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Wharsapp

വാട്ട്സാപ്പിൽ ഇനി ഗ്രൂപ് കോൾ സംവിധാനവും

വാർത്ത
ന്യൂയോർക്ക്: വാട്ട്സാ‍പ്പിൽ ഇനി ഓഡിയോ വീഡിയോ സപ്പോർട്ടിൽ ഗ്രൂപ്പ് കോളുകൾ ചെയ്യാം. ഗ്രൂപ്പ് കോളുകൾക്കായി മാത്രം ആപ്പുകൾ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഇടമായി ഇതോടെ വാട്ട്സാപ്പ് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  
 
ആ‍ാൻഡ്രോയിഡ് ഐ ഓ എസ് പ്ലാറ്റ്ഫോമുകളിൽ ഇതിനായുള്ള അപ്ഡേഷൻ വാട്ട്സാപ്പ് ഉടൻ ലഭ്യമാക്കും. ഒരേസമയം നാലു പേർക്ക് ഗ്രൂപ് കോൾ ചെയ്യാനാകുന്ന വിധത്തിലാണ് ഗ്രൂപ്പ് കോൾ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 
 
ഐ ഒ എസ് പ്ലാറ്റ്ഫോമിൽ ബീറ്റ വേർഷനായി നേരത്തെ തന്നെ പുതിയ സംവിധാനം നൽകിയിരുന്നു. സിഗ്നൽ കുറവുള്ള ഇടങ്ങളിലും സുഗമമായി ഗ്രൂപ് കോൾ ചെയ്യാവുന്ന തരത്തിലണ് പുതിയ സംവിധാനം രൂപകൽ‌പൻ ചെയ്തിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.  
About Writer
Sumeesh
അടുത്ത ലേഖനം
ഇടുക്കിയിൽ ജലനിരപ്പ് വീണ്ടുമുയർന്നു; ട്രയൽ റൺ മഴയും നീരൊഴുക്കുമനുസരിച്ച്, ഇടമലയാറിലും ‘ഓറഞ്ച് അലേര്‍ട്ട്’