Sumeesh|
Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (12:41 IST)
വെള്ളം കുടിക്കേണ്ടതിനെ കുറിച്ചും എത്ര അളവ് വെള്ളം ഒരു ദിവസം കുടിക്കണം എന്നതിനെ കുറിച്ചും ഇപ്പോൾ ആരെയും പറഞ്ഞ് മനസിലാക്കേണ്ടതില്ല. അതിലെല്ലാം
നമ്മൾ നല്ല ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാൽ വെള്ളം കൊണ്ടുപോകുന്ന കുപ്പികളുടെ കാര്യത്തിലാണ് പ്രശ്നം.
വെള്ളക്കുപ്പികൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കിൽ വെള്ളം കുടിച്ചു എന്ന കാരണത്താൽ ക്യാൻസർ വരെ വന്നേക്കാം. പ്ലാസ്റ്റിക് കുപ്പികളിൽ ചൂടുവെള്ളം കൊണ്ടുപോകുന്നത് നമ്മൾ കുറച്ചിട്ടുണ്ടെങ്കിലും. പകരമായി തിരഞ്ഞെടുക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികളിലും നമ്മൾ അറിയാതെ അപകടം പതിയിരിപ്പുണ്ട്.
ഇത്തരം കുപ്പികൾക്കകം എപ്പോഴും ഈർപ്പം നിലനിക്കുന്നതിൽ ഇതിനകം രോഗാണുകൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളക്കുപ്പികൾ കൃത്യമായി കഴുകി ഉണക്കി വേണം ഉപയോഗിക്കാൻ എന്ന കാര്യം നമ്മൾ പല്ലപ്പോഴും ഓർക്കാറില്ല. കുപ്പികളുടെ അടപ്പുകളും വളരെ വൃത്തിയായി തന്നെ സൂക്ഷിക്കണം. സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികളുടെ ഉൾവഷം തിളച്ചവെള്ളമൊഴിച്ച് കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.