1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suhail Bail Denied

'കിടക്കട്ടെ അകത്ത്'; സുഹൈലിന് ജാമ്യമില്ല, കുരുക്കായത് കുട്ടുകാരന്റെ ശബ്ദരേഖ

Suhail, Nedumbassery Case, Nedumbassery Accident, Nedumbassery Death, Suhail Sajeev Arrest, Congress, Suhail and Kerala Police
Suhail - Nedumbassery Case

നെടുമ്പാശേരി വാഹനാപകട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് അടക്കം നാല് പ്രതികൾക്കും ജാമ്യമില്ല. അപകടം നടക്കുന്ന സമയത്ത് സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളി. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് നടപടി. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. 
 
പ്രതികൾ 14 ദിവസത്തെ റിമാൻഡിൽ ആയിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞതോടെയാണ് പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകിയത്. എന്നാൽ പുതിയ സിസിടിവി ദൃശ്യങ്ങളും തെളിവുകളും ശബ്ദരേഖയും ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
 
സുഹൃത്തിന്റെ ശബ്ദരേഖ കുരുക്കായി 
 
അപകട സമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ജോയലിന്റെ ശബ്ദസന്ദേശമാണ് ജാമ്യം നിഷേധിക്കാൻ പ്രധാന കാരണം. ജോയൽ മറ്റൊരു സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിൽ അപകടത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. തങ്ങൾ അമിതമായി മദ്യപിച്ചിരുന്നു എന്ന കാര്യവും അമിതവേഗത്തിൽ ഡ്രൈവ് ചെയ്ത് അപകടമുണ്ടായ കാര്യവും ഈ ശബ്ദസന്ദേശത്തിൽ ഉണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും തങ്ങൾ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടെന്നും ഇതിൽ പറയുന്നു. നാട്ടുകാർ വന്നപ്പോൾ വാപ്പ നോക്കിക്കോളും എന്ന് സുഹൈൽ പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നുണ്ട്. Also Read: പരസ്യ തെറിയഭിഷേകവുമായി കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഒന്നും അറിയാത്ത ആഭ്യന്തര മന്ത്രി'; ഗതികെട്ട് സിറ്റി പൊലീസ് കമ്മിഷണറെ മാറ്റി