1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Allegations against Ramesh Chennithala

'ഒന്നും അറിയാത്ത ആഭ്യന്തര മന്ത്രി'; ഗതികെട്ട് സിറ്റി പൊലീസ് കമ്മിഷണറെ മാറ്റി

Pinarayi Vijayan, UDF, LDF, VD Satheesan, PK Kunhalikutty
ചേരാനല്ലൂരിൽ 17 കാരൻ അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കി തട്ടുകടയുടമ മരിച്ച സംഭവത്തിൽ പൊലീസിന് അടിമുടി വീഴ്ച. പ്രതിക്ക് അനുകൂലമായി പൊലീസ് പ്രവർത്തിക്കുന്നുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ശക്തമായ നടപടികളിലേക്ക് ആഭ്യന്തര വകുപ്പ് കടന്നിരിക്കുകയാണ്. 
 
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആർ.നിശാന്തിനിക്കാണു ചുമതല നൽകിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണു നടപടി. സംഭവത്തിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണർക്കെതിരായ നടപടി. 
 
അതിവേഗം ജാമ്യം ലഭിക്കാൻ പാകത്തിന് പ്രതിക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് പൊലീസ് ചുമത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ എന്ന നിലയിൽ സംഭവത്തിൽ ഇടപെടുന്നതിൽ കാളിരാജ് മഹേഷ് കുമാറിനു വീഴ്ചയുണ്ടായെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
 
അതേസമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെയും വിമർശനം ശക്തമാണ്. എല്ലാ പ്രശ്‌നങ്ങളും ഉണ്ടായ ശേഷമാണ് വകുപ്പിൽ അങ്ങനെയൊരു പ്രശ്‌നം നടന്നെന്ന കാര്യം പോലും ആഭ്യന്തരമന്ത്രി അറിയുന്നത്. ആഭ്യന്തര വകുപ്പ് നിർജീവമായതിനാൽ പൊലീസ് തോന്നിയ പോലെ പ്രവർത്തിക്കുകയാണെന്നും വിമർശനമുണ്ട്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഐപിഒ ലിസ്റ്റിങ്ങിൽ നേട്ടം കൊയ്ത് ജിയോ പ്ലാറ്റ്ഫോംസ്: ലിസ്റ്റിൽ 21 ശതമാനം നേട്ടം, ഓഹരി വില 1358 രൂപ